YouTube Family Sharing ഇന്ത്യയിലും അവസാനിച്ചു! 😐 ഇനി എന്ത് ചെയ്യും?
അങ്ങനെ, അതിന്റെ കാര്യത്തിൽ തീരുമാനമായി. 😐 വിദേശത്ത് നടപ്പിലാക്കി ഏകദേശം 1 വർഷത്തിന് ശേഷം ഇന്ത്യയിലും YouTube Family Sharing-ന് നിയന്ത്രണം വന്നിരിക്കുകയാണ്. ഇനി Family Plan share ചെയ്ത് ഉപയോഗിക്കാൻ പാടില്ല. പ്ലാനിൽ ഉള്ള ഓരോ അംഗങ്ങൾക്കും ഇതുമായി ബന്ധപ്പെട്ട് mail വന്നുകൊണ്ടിരിക്കുകയാണ്. 📩 YouTube Premium ഉപയോഗിക്കുന്നവർക്ക് ഇത് ശരിക്കും നിരാശപ്പെടുത്തുന്നൊരു തീരുമാനമാണ്. 🥲 Android users-ന് ഇനി ReVanced ഒരു നല്ല alternative ആണ്. 👀 ReVanced ഒരു free, open-source patching project ആണ്. ReVanced ഉപയോഗിച്ച് YouTube videos ads ഇല്ലാതെ കാണാനും, background playback പോലുള്ള ചില സൗകര്യങ്ങൾ ഉപയോഗിക്കാനും സാധിക്കും. YouTube ഉപയോഗിക്കുന്നവർക്ക് Premium experience-ന് ഒരു alternative ആയി ഇത് പരിഗണിക്കാം. എന്നാൽ ഒരു കാര്യം ശ്രദ്ധിക്കുക ⚠️ ReVanced official YouTube app അല്ല, അതിനാൽ Google/YouTube Premium-ന്റെ ഔദ്യോഗിക replacement കൂടിയല്ല. Net-ൽ കാണുന്ന ഏതെങ്കിലും random website-ൽ നിന്ന് modded APK download ചെയ്യുന്നത് ഒഴിവാക്കുക. Fake APK-കളിൽ malware/virus ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഉപയോഗിക്കുന്നവർ official ReVanced sources വഴി മാത്രം download/patch ചെയ്യുന്നത് സുരക്ഷിതമാണ്. 👍 3 year+ ഞാൻ ഉപയോഗിക്കുന്നുണ്ട് എനിക്ക് nice ആയിട്ടാണ് തോന്നിയത്. YouTube Family Sharing പോയാലും Android users-ന് ഒരു വഴി ഉണ്ടല്ലോ 😄🔥